തലശേരി: കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് വിജയം നേടി. കഴിഞ്ഞ 25 വര്‍ഷമായി ഇടതിനെ മാത്രം പിന്തുണച്ച ഗ്രാമ പഞ്ചായത്തായ കതിരൂറിലെ 18ല്‍ 18 സീറ്റും ഇത്തവണയും എല്‍ഡിഎഫ് നേടി.
സിപിഐഎം 16 വാര്‍ഡിലും സിപിഐ രണ്ടിലുമാണ് മല്‍സരിച്ചത്. 17 വാര്‍ഡില്‍ കോണ്‍ഗ്രസും 15 വാര്‍ഡില്‍ ബിജെപിയും ജനവിധി തേടിയെങ്കിലും പിന്തള്ളപ്പെട്ടു.
Read Also: കണ്ണൂർ കോർപറേഷൻ; യുഡിഎഫിന് കേവല ഭൂരിപക്ഷം
അതെസമയം കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലും എല്‍ഡിഎഫ് മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. സംസ്‌ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭ കൂടിയാണ് ആന്തൂര്‍. 28 സീറ്റുകളാണ് ആകെ നഗരസഭയിലുള്ളത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗരസഭയില്‍ എല്‍ഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യം പ്രകടമാണ്. കൂടാതെ വോട്ടെടുപ്പിന് മുന്‍പ് തന്നെ ചില വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു.







































