ന്യൂ ഡെല്‍ഹി : ഓണ്‍ലൈന്‍ മാദ്ധ്യമരംഗത്തെ നിയന്ത്രിക്കാനായി നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനം. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയാണ് നിയമനിര്‍മ്മാണം സംബന്ധിച്ച തീരുമാനം എടുക്കുന്നുന്നത്. സമിതി ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
21 വിഷയങ്ങളാണ് സമിതി നിയമനിര്‍മ്മാണത്തിനായി പരിഗണിക്കുന്നത്. അവയില്‍ ആദ്യത്തേതാണ് ഓണ്‍ലൈന്‍ മാദ്ധ്യമരംഗം. ഓണ്‍ലൈന്‍ മാദ്ധ്യമരംഗത്തെ അസത്യ, വിദ്വേഷ, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെയുള്ള നിയമ നിര്‍മ്മാണത്തിനാണ് സമിതി പ്രാധാന്യം കൊടുക്കുന്നത്. ഒപ്പം തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ അരങ്ങേറുന്ന വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങള്‍ക്കെതിരെയും നിയമ നിര്‍മ്മാണം നടത്താന്‍ തീരുമാനമായിട്ടുണ്ട്.
നിയമ നിര്‍മ്മാണം പരിഗണിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ ശശി തരൂര്‍ ആണ്. ഓണ്‍ലൈന്‍ മാദ്ധ്യമരംഗത്തെ നിയമ നടപടികളുടെ പൊളിച്ചെഴുത്തിനൊപ്പം തന്നെ സമൂഹത്തില്‍ ടെലിവിഷന്‍ ചാനലുകളുടെ അനാരോഗ്യകരമായ പ്രവണതയും സമിതി വിലയിരുത്തും.
Read also : എന്‍ഡിഎ സഖ്യത്തില്‍ എല്ലാ മന്ത്രിസ്ഥാനവും ബിജെപിക്ക് സ്വന്തം







































