‘സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരം’; രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി

വ്യക്‌തികൾക്കോ മാദ്ധ്യമങ്ങൾക്കോ പൗരൻമാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുള്ള അവകാശമില്ല. കൃത്യമായ കാരണം ഇല്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക് പോലും ഈ അവകാശമില്ല. തടയാൻ നിയമം ഇല്ലെങ്കിൽ പോലും വ്യക്‌തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്നും കോടതി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
High Court
Rep. Image
Ajwa Travels

കൊച്ചി: ഒരു വ്യക്‌തിയുടെ സ്വകാര്യ നിമിഷങ്ങളും അപകീർത്തികരമായ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾ ആൽമ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ നൽകിയാൽ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഒരു ഓൺലൈൻ ചാനലിന്റെ രണ്ടു ജീവനക്കാർ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജി തള്ളിക്കൊണ്ടാണ് ജസ്‌റ്റിസ്‌ വിജി അരുണിന്റെ വിശദീകരണം.

മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെ വെച്ച് അശ്ളീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ ക്രൈം എഡിറ്റർ നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ യുവതിയെക്കുറിച്ചു അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിലാണ് രണ്ടു ജീവനക്കാർ മുൻ‌കൂർ ജാമ്യഹരജി സമർപ്പിച്ചത്.

വ്യക്‌തികൾക്കോ മാദ്ധ്യമങ്ങൾക്കോ പൗരൻമാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുള്ള അവകാശമില്ല. കൃത്യമായ കാരണം ഇല്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക് പോലും ഈ അവകാശമില്ല. തടയാൻ നിയമം ഇല്ലെങ്കിൽ പോലും വ്യക്‌തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്നും കോടതി വ്യക്‌തമാക്കി.

സ്വകാര്യത ഓരോ വ്യക്‌തിയുടെയും അവകാശമാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യൻ മറന്നാലും വിവരങ്ങൾ ഇന്റർനെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാൻ അനുവദിക്കുകയോ ചെയ്യില്ല. ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന അപകീർത്തികരമോ അധിക്ഷേപകരമോ ആയ പരാമർശം ബാധിക്കപ്പെടുന്ന വ്യക്‌തിയുടെ ജീവിതത്തിൽ മായാത്ത പാടായി നിലനിൽക്കും. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഓൺലൈൻ മാദ്ധ്യമങ്ങൾ നിജസ്‌ഥിതി അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് വാർത്തകളേക്കാൾ അശ്ളീലം എഴുതി വിടുന്നതാണ് ശീലം. ഒരു വിഭാഗം ആളുകൾ ഇവയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നുമുണ്ട്. ഇത്തരം ഓൺലൈൻ മാദ്ധ്യമങ്ങൾ ആൽമപരിശോധന നടത്തണം. ചിലരുടെ പ്രവർത്തനത്തിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന വിശ്വാസം നഷ്‌ടപ്പെടുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Most Read: വീണ്ടും സമരഭൂമിയിലേക്ക്; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE