വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. തോട്ടം ഉടമസ്ഥർക്കെതിരെയും സൂപ്പർവൈസറായ നിതിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. വൈൽഡ് ലൈഫ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു മേപ്പാടി കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കേബിൾ കെണിയിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. കുളത്തിന് ചുറ്റും സ്ഥാപിച്ച കമ്പികൾക്കിടയിലാണ് പുലി കുടുങ്ങിയത്. ഏകദേശം 5 വയസ് പ്രായമുള്ള ആൺപുലിയായിരുന്നു കുടുങ്ങിയത്.
തുടർന്ന് പുലിയെ മയക്കുവെടിവെച്ചു രക്ഷപ്പെടുത്തുകയായിരുന്നു. ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. പുലിയെ ചികിൽസയ്ക്കായി പിന്നീട് സുൽത്താൻ ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് കൊണ്ടുപോയി. പന്നിക്ക് വെച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് നിഗമനം.
Most Read: ബെവ്കോകളിൽ ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്ന് സർക്കാർ; തിരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത്






































