ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,67,334 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയാകുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ സ്ഥിരീകരിച്ച കോവിഡ് കേസുകളേക്കാൾ 3,801 കേസുകളാണ് കൂടുതലായി റിപ്പോർട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,96,330 ആയി.
പ്രതിദിന കോവിഡ് മരണങ്ങളിലും വർധനവ് ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 4,529 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 3,89,851 പേർ രോഗമുക്തി നേടി. 32,26,719 സജീവ കോവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. 18,58,09,302 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read also: കോവിഡ് രണ്ടാം വ്യാപനം; ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഉപഭോഗ മേഖലയെന്ന് ആർബിഐ






































