ഡെല്‍ഹി: രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി സമയം നീട്ടി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ ആണ് ഒരു മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയത്. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം ബാങ്കുകളില്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കോവിഡ് കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഏത് ദിവസവും കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. എന്നാല്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 വരെ ഇതിനുള്ള സൗകര്യമുണ്ടാകും. നവംബര്‍ മാസത്തിലായിരുന്നു മുന്‍പ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഇതിലൂടെ പ്രായമായവര്‍ക്ക് ബാങ്കില്‍ കയറി ഇറങ്ങുന്നതു മൂലമുള്ള രോഗ വ്യാപന ഭീഷണി ഒഴിവാക്കാന്‍ കഴിയും.
മാത്രമല്ല, നേരത്തെ തന്നെ നേരിട്ട് ഹാജരായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം വീഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ആര്‍ ബി ഐ മാനദണ്ഡം പാലിച്ച് വീഡിയോ തെളിവായി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Malabar News: കോവിഡിനെ അതിജീവിക്കാന്‍ ഒരുങ്ങി ബേക്കല്‍ കോട്ടയും റാണിപുരവും







































