പ്ലസ് വണ്‍ പ്രവേശനം; 25 വരെ അപേക്ഷിക്കാം

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷാ തിയതി വീണ്ടും നീട്ടി. ഈ മാസം 25 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം നീട്ടിയത്. കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാനും 25 വരെ സാധിക്കും.

പ്ലസ് ടു, പത്താം ക്ലാസുകളുടെ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ സംബന്ധിച്ചും അറിയിപ്പുണ്ട്. എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്)/ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകള്‍ സെപ്റ്റംബര്‍ 22ന് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജ്ഞാപനം www.keralapareekshabhavan.in എന്ന വെബ് സൈറ്റില്‍ ഉടനെ ലഭ്യമാകും.

ഹയര്‍ സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി/ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ അടുത്ത മാസം 22ന് ആരംഭിക്കും. പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് അവരുടെ സ്‌കൂളുമായി ബന്ധപ്പെട്ടാല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നും അറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE