തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങി. ആദ്യ ദിനം 72 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. 12 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട മലപ്പുറത്താണ് ആദ്യദിനം കൂടുതല്‍. കാസര്‍കോട് ജില്ലയില്‍ ആദ്യദിനം ആരും പത്രിക സമര്‍പ്പിച്ചില്ല. തിരുവനന്തപുരം- നാല്, കൊല്ലം- എട്ട്, പത്തനംതിട്ട- എട്ട്, ആലപ്പുഴ- ആറ്, കോട്ടയം- ഒമ്പത്, ഇടുക്കി- ഏഴ്, എറണാകുളം- നാല്, തൃശ്ശൂര്‍- ആറ്, പാലക്കാട്- രണ്ട്, കോഴിക്കോട്-ഒന്ന്, വയനാട്- ഒന്ന്, കണ്ണൂര്‍- നാല് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍.
ഡിസംബര്‍ 8,10,14 തീയതികളില്‍ മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂര്‍ നീട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമായി. നവംബര്‍ 19 ആണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി. 20ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള തീയതി നവംബര്‍ 23ആണ്.







































