ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വൻ ശബ്ദം ഉണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. രക്ഷാപ്രവർത്തനത്തിന് ഭാഗമായി കുഴൽ കയറ്റുന്ന പ്രവൃത്തിയാണ് താൽക്കാലികമായി നിർത്തിയത്.
മണ്ണിടിഞ്ഞാൽ ഇപ്പോൾ രക്ഷാ ദൗത്യത്തിന്റെ ഭാഗമായി തുരങ്കത്തിൽ ഉള്ളവരെ പുറത്തെത്തിക്കാൻ മറ്റൊരു കുഴൽ സ്ഥാപിക്കുകയാണ്. അതിനുശേഷമേ തൊഴിലാളികളിലേക്ക് എതാൻ കുഴൽ സജ്ജമാക്കുന്നത് ആരംഭിക്കുകയുള്ളൂ. അതീവ പരിസ്ഥിതിലോല പ്രദേശമായതിനാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. ഉച്ചക്ക് മുമ്പായി രക്ഷാപ്രവർത്തനം പുനരാംരംഭിക്കാൻ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
സിൽക്യാര- ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ഓപ്പറേഷൻ സുരംഗ് (തുരങ്കം) എന്ന് പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപ്പറേഷൻ എന്നിവയിലെ 200ഓളം വിദഗ്ധർ രാപ്പകൽ ഇല്ലാതെ അദ്ധ്വാനിക്കുകയാണ്. പുറത്തെത്തിച്ചാലുടൻ തൊഴിലാളികളെ ആവശ്യമെങ്കിൽ ഡെൽഹി എയിംസിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിക്കാൻ കരസേനയും മെഡിക്കൽ വിഭാഗവും സജ്ജരായി നിൽക്കുകയാണ്. ഏതാണ്ട് 60 മീറ്റർ നീളത്തിലാണ് തുരങ്കത്തിൽ അവശിഷ്ടങ്ങൾ ഉള്ളത്. അതിനപ്പുറത്താണ് തൊഴിലാളികൾ.
Most Read| ഓപ്പൺ എഐ; സിഇഒ സാം ആൾട്മാനെ പുറത്താക്കി- പിന്നാലെ പ്രസിഡണ്ട് രാജിവെച്ചു