കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദിൻ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കമറുദ്ദീനെ കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കമറുദ്ദീനെ ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്‌പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് എംഎൽഎയെ ചോദ്യം ചെയ്‌തത്.
ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് അറസ്‌റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി 115 എഫ്ഐആറുകളാണ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും അതിനുശേഷം പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറുകയായിരുന്നു.
Read also: മുഖ്യമന്ത്രിയുടെ ഓഫീസിൽ ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത്; ചെന്നിത്തല