തിരുവനന്തപുരം: കോവിഡ് മുക്‌തനായതിനെ തുടർന്ന് ആശുപത്രി വിട്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാൻ കഴിഞ്ഞ 6ന് ഹാജരാകണമെന്ന് ഇഡി ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തലേദിവസം രവീന്ദ്രന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെയ്യൽ നീട്ടി വെക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം നവംബർ 17ന് നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവായത്.
Also Read: സൈബർ അധിക്ഷേപം തടയൽ; പോലീസ് ആക്‌ടിന് ഗവർണറുടെ അംഗീകാരം
നിലവിൽ ജവഹർ നഗറിലെ ഗസറ്റഡ് ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സിൽ നിരീക്ഷണത്തിൽ കഴിയുകയാണ് രവീന്ദ്രൻ. പ്രമേഹ ബാധിതനാണെങ്കിലും ആരോഗ്യനില തൃപ്‌തികാര്യമാണെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.







































