കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാന്‍ രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ഊരാളുങ്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് രവീന്ദ്രനെ ചോദ്യം ചെയ്‌തത്. തന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്ത് വകകളും നിക്ഷേപങ്ങളും സംബന്ധിച്ച് രവീന്ദ്രന്‍ നിരവധി രേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ.
Read Also: ലൈഫ് മിഷൻ വിവാദം; സിബിഐയുടെ ഹരജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും