കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യലില്‍ നിന്ന് ഇന്നത്തെ ദിവസം ഒഴിവാക്കണമെന്ന സിഎം രവീന്ദ്രന്റെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു. വൈദ്യപരിശോധന ഉണ്ടെന്നും അത് മുടക്കാനാകില്ലെന്നും കാട്ടിയാണ് ഒഴിവ് ആവശ്യപ്പെട്ടിരുന്നത്.
രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ എത്തണമെന്നായിരുന്നു ഇഡി സിഎം രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. രാവിലെ ഒമ്പത് മണിയോടെയാണ് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് ഇഡിക്ക് ഇമെയില്‍ അയച്ചത്. വൈദ്യ പരിശോധന ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. രണ്ട് ദിവസം കൂടി സമയം അനുവദിക്കണമെന്ന ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
Entertainment News: യഷിന് പിറന്നാൾ സമ്മാനം; കെജിഎഫ് 2 ടീസർ ജനുവരി 8ന്