ബ്രഹ്‌മാണ്ഡചിത്രം കെജിഎഫ് 2 ടീസർ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി എട്ടിന് റിലീസ് ചെയ്യും. കന്നഡ, മലയാളം, തെലുങ്കു, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ഒരുമിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
നായകൻ യഷിന്റെ പിറന്നാൾ ദിനം കൂടിയാണ് ജനുവരി 8. കന്നഡ സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്ന് സംവിധായകൻ പ്രശാന്ത് നീൽ കഴിഞ്ഞ ദിവസം വ്യക്‌തമാക്കി. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ക്ളൈമാക്‌സ് രംഗങ്ങളാണ് പൂര്‍ത്തിയായത്. ചിത്രത്തിൽ സഞ്‌ജയ് ദത്താണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. അധീര എന്ന വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
കോവിഡ് പാശ്‌ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ‘കെജിഎഫ് 2‘ ന്റെ ചിത്രീകരണം ഓഗസ്‌റ്റ് 26നാണ് പുനരാരംഭിച്ചത്. അടുത്ത വർഷം മാർച്ചിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
Read Also: സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തിലേക്ക്