മലപ്പുറം: ‘മഅ്ദിൻ’ അക്കാദമിക്ക് കീഴില്‍ ഇന്ന് (വ്യാഴം) മൗലിദ് ജല്‍സയും ഹംസ (റ) ആണ്ട് നേര്‍ച്ചയും ഓണ്‍ലൈനായി സംഘടിപ്പിക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
മൗലിദ് പാരായണത്തിന് സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഹാഫിള് മുഹമ്മദ് നഈം അദനി കുറ്റൂര്‍, ഹാഫിള് മുഹ്യിദ്ദീന് കുട്ടി അദനി, ഹാഫിള് മുബശ്ശിര്‍ എന്നിവര്‍ നേതൃത്വം നല്‍കും. മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനയും നടക്കും; പത്രകുറിപ്പിൽ ‘മഅ്ദിൻ’ അധികൃതർ പറഞ്ഞു. പരിപാടികള്‍ വീക്ഷിക്കുന്നതിന് Youtube.com/MadinAcademy
Most Read: മധുപാൽ വിശദമാക്കുന്നു: ഞാൻ ലക്ഷദ്വീപിനൊപ്പം; എന്ത് കൊണ്ട്?







































