മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് സ്വലാത്ത് ആത്മീയ സംഗമവും റബീഅ് ക്യാംപയിൻ ഉദ്ഘാടനവും നടക്കും. വൈകുന്നേരം 6.30 മുതല്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പരിപാടിയില്‍ ഖുര്‍ആന്‍ പാരായണവും നിലവിലെ പ്രതിസന്ധിയുടെ മോചനത്തിനും മരണപ്പെട്ടവര്‍ക്കുള്ള പ്രത്യേക പ്രാർഥനകളും നടക്കും.
സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദൽ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദറൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംബന്ധിക്കും.
റബീഅ് ക്യാമ്പയിനിന്റെ ഭാഗമായി ഇന്ന് മുതല്‍ റബീഉല്‍ അവ്വല്‍ 12 വരെ രാത്രി 7.30 മുതല്‍ 8.30 വരെ നബി സ്നേഹ പ്രഭാഷണവും മൗലിദ് മജ്ലിസും സംഘടിപ്പിക്കും. പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മീലാദ് വിളംബരം, സ്നേഹ നബി വെബിനാര്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സീറത്തുന്നബി, ചരിത്ര ശേഖരണം, ഹദീസ് ഇ-പോസ്റ്റര്‍ സന്ദേശം എന്നിവയും നടക്കും.
കൂടാതെ, പ്രഭാത മൗലിദ്, കൊളാഷ് പ്രദര്‍ശനങ്ങള്‍, ലൈറ്റ് ഓഫ് മദീന, വിവിധ ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, വെര്‍ച്വല്‍ അസംബ്ലി, മുത്ത് നബി ക്വിസ്, വീഡിയോ ടോക്, ബുക് ടെസ്റ്റ്, മദ്ഹ് ഗാന രചന, പ്രബന്ധ രചന, സ്റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം, കിറ്റ് വിതരണം എന്നിവയും ക്യാംപയിനിന്റെ ഭാഗമായി നടക്കും.
Most Read: ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുഖ്യമന്ത്രിക്ക് പ്രമുഖരുടെ കത്ത്








































