വായനാറിവുകൾ ജീവിതത്തിന് കരുത്തുപകരും; സലീം മാട്ടുമ്മൽ

ജീവിത യാഥാർഥ്യങ്ങളെ നേരിടാനും വിശാലമായ കാഴ്‌ചപ്പാടുകൾ സൃഷ്‌ടിക്കാനും വായനയുടെ കരുത്തിനാകുമെന്ന് മുനിസിപ്പൽ ചെയർമാൻ സലീം മാട്ടുമ്മൽ.

By Desk Reporter, Malabar News
Garnet Library Inaugurated
പരിപാടിയിൽ നിന്നുള്ള ചിത്രം
Ajwa Travels

നിലമ്പൂർ: മഅ്ദിന്‍ ഷീ ക്യാമ്പസിലെ നവീകരിച്ച ‘ഗാർ നെറ്റ്’ പുസ്‌തകശാലയുടെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

വായനയിലൂടെ ഉന്നത സ്വഭാവ ഗുണങ്ങളും സാമൂഹ്യ പെരുമാറ്റ ശീലങ്ങളും നേടിയെടുക്കാൻ കുട്ടികൾക്കാകണമെന്നും ഈ രീതിയുള്ള വായന വളരേണ്ടത് അനിവാര്യമാണെന്നും സലീം മാട്ടുമ്മൽ പറഞ്ഞു.

Garnet Library Inaugurated
നവീകരിച്ച ‘ഗാർ നെറ്റ്’ പുസ്‌തകശാല ഉൽഘാടനം നിർവഹിച്ചു സംസാരിക്കുന്ന സലീം മാട്ടുമ്മൽ

ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ ഒപി അബ്‌ദുസമദ് സഖാഫി അധ്യക്ഷത വഹിച്ചു. ഹബീബുല്ലാഹ് സഖാഫി പ്രാർഥന നിർവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ കെപി ജമാൽ കരുളായി, അബ്‌ദുൽ ഹസീബ് അഹ്‌സനി, മുഹമ്മദ് ബിശ്ർ അദനി, കെ രമണി എന്നിവർ പ്രസംഗിച്ചു. എം റഫീഖ്, പി മൂസ, അബ്‌ദുറഹീം സിദ്ധീഖി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

KAUTHUKAM: ഒമ്പത് മാസം ഗർഭിണി; 5.17 മിനിറ്റ് കൊണ്ട് ഒന്നരകിലോമീറ്റർ ഓടി തീർത്ത് മുപ്പതുകാരി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE