ഒമ്പത് മാസം ഒക്കെ ആയാൽ ഗർഭിണികൾ അധികം ശാരീരികാധ്വാനമുള്ള ജോലികൾ ചെയ്യരുതെന്നാണ് നമ്മുടെ നാട്ടുനടപ്പ്. എന്നാൽ, അത്തരം രീതികളൊക്കെ പഴങ്കഥയാണ് മാറുകയാണ് ഇപ്പോൾ. ഒമ്പത് മാസം ഗർഭിണിയായ 30 വയസുകാരി, ഒരു മൈൽ ദൂരം അതായത് ഏതാണ്ട് ഒന്നര കിലോമീറ്ററിന് മുകളിൽ ദൂരം 5.17 മിനിറ്റ് കൊണ്ട് ഓടിത്തീർത്ത കഥയാണ് ഇപ്പോൾ ഏവരും കൗതുകത്തോടെ ഏറ്റെടുത്തിരിക്കുന്നത്.
കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ‘മക്കെന്ന മൈലർ’. 2020ൽ ഗർഭിണിയായ ഒരു സ്‌ത്രീ 5.25 സെക്കൻഡ് കൊണ്ട് ഒരു മൈൽ ദൂരം ഓടിയ വാർത്തയെ കുറിച്ച് കേട്ടതോടെയാണ്, മക്കെന്ന മൈലർ ഒരു വെല്ലുവിളിയായി ഈ ദൗത്യം ഏറ്റെടുത്തത്. ആ സ്‌ത്രീക്ക് എങ്ങനെ ഇത് സാധ്യമായെന്ന് നോക്കാൻ വേണ്ടിയാണ് താനും ഓടിയതെന്ന് മക്കെന്ന മൈലർ പറയുന്നു. ഒടുവിൽ 5.17 മിനിറ്റ് കൊണ്ടാണ് മക്കെന്ന ഒന്നര കിലോമീറ്ററിന് മുകളിൽ ഓടി തീർത്തത്.
‘ഗർഭകാലത്ത് ഇത്രയും ദൂരം ഓടുന്നത് ഏറെ വെല്ലുവിളി ആയിരുന്നു. പരിശീലനം എല്ലാ ദിവസവും മുടക്കമില്ലാതെ തുടരുന്ന ഒന്നാണ്. എന്നാൽ, ഒമ്പത് മാസം ഗർഭിണി ആയിരിക്കെ സോഫയിൽ നിന്ന് ഇറങ്ങാൻ കഴിയാതെ വന്നപ്പോൾ എനിക്ക് അത് എങ്ങനെ ചെയ്യാമെന്നാണ് ആളുകൾ ചോദിച്ചിരുന്നത്. എന്നാൽ, ഗർഭിണി ആകുന്നതിന് മുൻപ് നിങ്ങളുടെ ശരീരത്തെ നിങ്ങൾ എങ്ങനെ ശക്‌തിപ്പെടുത്തുന്നു എന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് താൻ അവർക്ക് മറുപടി നൽകുന്നതെന്നും’ മക്കെന്ന പറഞ്ഞു.
‘ഗർഭിണി ആയിരുന്നപ്പോൾ ഒരുപാട് ദിവസങ്ങൾ ഞാൻ ഓടാൻ ശ്രമിച്ചു. ചില ദിവസങ്ങളിൽ തന്റെ ശരീരം വ്യായാമം ചെയ്യാൻ പാകത്തിലായിരുന്നില്ല. അതിനാൽ എല്ലാ തവണയും നിങ്ങൾക്ക് വിജയിക്കാൻ കഴിയില്ല. പക്ഷെ നിങ്ങൾ ശ്രമിച്ചു കൊണ്ടേയിരിക്കുക. എല്ലായിപ്പോഴും നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും നിങ്ങൾക്ക് കഴിയുന്നത് മാത്രം ചെയ്യുകയാണ് പ്രധാനം. കാരണം, ആരോഗ്യകരമായ ഗർഭാധാരണമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും’ മക്കെന്ന പറയുന്നു.
ഗർഭിണിയാകും മുൻപ് ആഴ്‌ചയിൽ ആറ് ദിവസം പരിശീലനത്തിന് ഇറങ്ങുന്ന മക്കെന്ന അഞ്ചു കിലോമീറ്റർ, പത്ത് കിലോമീറ്റർ മൽസരങ്ങളിലെ താരമായിരുന്നു. വീണ്ടും ട്രാക്കിലെ വേഗത്തിലേക്ക് തിരിച്ചെത്താനും തന്റെ പേരിലുള്ള റെക്കോർഡ് സമയം ഇനിയും മറികടക്കാനുമുള്ള ആഗ്രഹത്തിലും ആൽമ വിശ്വാസത്തിലുമാണ് മക്കെന്ന. ഇപ്പോൾ മെക്കെന്ന വിശ്രമത്തിലാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മക്കെന്ന പ്രസവിക്കുമെന്നാണ് ഡോക്‌ടർമാർ കണക്കുകൂട്ടുന്നത്.
Most Read: പ്രതിപക്ഷ പ്രതിഷേധം; നിയമസഭാ സമ്മേളനം അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു