പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടു സ്‌ത്രീകൾ മരിച്ചു

സ്‌ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (35) മറ്റൊരു സ്‌ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

By Trainee Reporter, Malabar News
explosion at electricity substation
Rep. Image
Ajwa Travels

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ടു സ്‌ത്രീകൾ വെന്തുമരിച്ചു. സ്‌ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (35) മറ്റൊരു സ്‌ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

പാപ്പനംകോട് ജങ്ഷനിൽ സ്‌ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇൻഷൂറൻസ് ഓഫീസിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായത്. ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. മുകൾ നിലയിൽ പ്രവർത്തിച്ച ഇൻഷൂറൻസ് ഓഫീസ് പൂർണമായി കത്തിനശിച്ചു. കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു മരിച്ച വൈഷ്‌ണ.

മരിച്ച രണ്ടാമത്തെ സ്‌ത്രീ ഇൻഷൂറൻസ് ഇടപാടുകൾക്കായി വന്നതാണോ എന്നാണ് സംശയിക്കുന്നത്. തീ പടരുന്നത് കണ്ട് ഇരുവരും പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്‌തമായിട്ടില്ല. നഗരമധ്യത്തിൽ കടകൾക്ക് മുകൾ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

Most Read| മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു, സത്യസന്ധമായ അന്വേഷണം നടക്കും; അൻവർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE