മമതയുടെ ഭരണം പശ്‌ചിമ ബംഗാളിനെ തീവ്രവാദികളുടെ കേന്ദ്രമാക്കി; ബിജെപി നേതാവ്

By Desk Reporter, Malabar News
Mamatha_Dilip ghosh_Malabar news
Ajwa Travels

കൊല്‍ക്കത്ത:  കശ്‍മീരിനെക്കാള്‍ ഗുരുതരമായ അവസ്‌ഥയാണ് പശ്‌ചിമ ബംഗാളിലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്‍ജി ഭരിക്കുന്ന പശ്‌ചിമ ബംഗാളെന്ന് ദിലീപ് ഘോഷ്  ആരോപിച്ചു.

‘വടക്കന്‍ ബംഗാളില്‍ നിന്ന് 6 അല്‍ഖ്വയ്ദ ഭീകരരെയാണ് അറസ്‌റ്റ് ചെയ്‌തതത്. സംസ്‌ഥാനത്ത് ഇവര്‍ക്ക് ശക്‌തവും വ്യാപകവുമായ വേരുണ്ട്. ബംഗാളില്‍ നിന്ന് ഭീകരര്‍ പരിശീലനം നേടി ബംഗ്ളാദേശിലേക്ക് എത്തുന്നുവെന്ന് ബംഗ്ളാദേശി നേതാവ് ഖാലിദ സിയ പോലും പറയുകയുണ്ടായി. ഇന്ത്യയില്‍ വേരോട്ടമുള്ള പല ഭീകര പ്രസ്‌ഥാനങ്ങളുടെയും കേന്ദ്രം ബംഗാളാണ്’ – ഘോഷ് പറഞ്ഞു.

ബിജെപിയുടെ  പ്രചരണ പരിപാടിയില്‍ വച്ചായിരുന്നു  ഘോഷിന്റെ ആരോപണം. രാജ്യത്തിന് പുറത്തു നിന്നുള്ള രോഹിങ്ക്യന്‍ അഭയാര്‍ഥികളാണ്  മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി വോട്ടു ചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു.

Read also: സിദ്ദീഖ് കാപ്പന്റെ ജാമ്യം; പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE