കൊച്ചി: ആലുവ ഏലൂക്കരയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഓട്ടോ ഡ്രൈവറെ താഴെയിറക്കി. ലോക്ക്ഡൗണിൽ ജീവിക്കാൻ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ആലുവാ സ്വദേശി മനോജ് കുമാറാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മൂന്ന് മണിക്കൂറോളം നീണ്ട ആശങ്കയ്ക്കൊടുവിലാണ് ഇയാളെ താഴെയിറക്കിയത്.
പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ താഴെയിറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. പെട്രോളും തീപ്പെട്ടിയുമായാണ് മനോജ് ടവറിന് മുകളിൽ കയറിയത്. മണിക്കൂറുകളുടെ അനുനയ ശ്രമത്തിന് ശേഷം മനോജ് സ്വയം താഴെയിറങ്ങുകയായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി.
കുടുംബം പട്ടിണിയിലാണെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആയിരുന്നു മനോജിന്റെ ആവശ്യം. പരിസരവാസികളാണ് ഇത്തരത്തിൽ ഒരാൾ ടവറിന് മുകളിൽ കയറിയിരിക്കുന്ന വിവരം പോലീസിന്റെ ശ്രദ്ധയിൽപെടുത്തിയത്.
Also Read: കെ സുധാകരന്റേത് കുറ്റസമ്മതം, പുനരന്വേഷണം വേണം; സേവറി നാണുവിന്റെ കുടുംബം








































