സെക്രട്ടറിയേറ്റിന് മുന്നിൽ യുവാക്കളുടെ ആത്‍മഹത്യാ ഭീഷണി

By Desk Reporter, Malabar News
accused-of-buying-mango-without-paying; Relocated The policeman moved
Representational Image
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്‍മഹത്യാ ശ്രമം. പെട്രോള്‍ ദേഹത്തൊഴിച്ചാണ് മൂന്ന് യുവാക്കള്‍ ആത്‍മഹത്യാ ഭീഷണി മുഴക്കിയത്. തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടായിട്ടും പോലീസ് സംരക്ഷണം നൽകിയില്ലെന്ന് ആരോപിച്ചാണ് ആത്‍മഹത്യാ ഭീഷണി. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ യുവാക്കളാണ് ഭീഷണി മുഴക്കിയത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ബത്തേരി സ്വദേശികളായ സലിം, സക്കീര്‍, നൗഷാദ് എന്നിവരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോളൊഴിച്ചത്. ഉടന്‍ തന്നെ പോലീസ് എത്തി ദേഹത്ത് വെള്ളമൊഴിച്ച് യുവാക്കളെ പിന്തിരിപ്പിക്കുകയായിരുന്നു. മൂന്നുപേരെയും കന്റോണ്‍മെന്റ് പോലീസ് കസ്‌റ്റഡിയിലെടുത്തു.

തങ്ങള്‍ക്ക് തന്നെ പരിചയമുള്ള ഒരാളില്‍ നിന്ന് നിരന്തരമായ വധഭീഷണി ഉണ്ടായിരുന്നെന്നാണ് യുവാക്കള്‍ പറയുന്നത്. എന്നാല്‍ നിരവധി തവണ പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ആത്‍മഹത്യാ ഭീഷണി മുഴക്കിയത്. സുല്‍ത്താന്‍ ബത്തേരി പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.

Most Read:  ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണും; ഉറപ്പ് നൽകി റവന്യൂ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE