എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്ദുൾ ലത്തീഫ് ആണ് അറസ്റ്റിലായത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഇതുവരെ 5 പേരെ പോലീസ് പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീഡിയോ അപ്ലോഡ് ചെയ്തയാളും പോലീസ് പിടിയിലായത്.
കൊച്ചി പോലീസിന്റെ പ്രത്യേക സംഘമാണ് അബ്ദുൾ ലത്തീഫിനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. അതേസമയം വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങൾക്ക് ഇടത് മുന്നണി അവസാനഘട്ടത്തിൽ ഊന്നൽ നൽകിയപ്പോൾ, പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രതിരോധം തീർത്തത്.
Read also: കുരങ്ങുപനിക്ക് എതിരെ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി യുഎഇ







































