കുരങ്ങുപനിക്ക് എതിരെ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി യുഎഇ

By Team Member, Malabar News
UAE Announce The Quarantine Norm Against The Monkey Pox
Ajwa Travels

അബുദാബി: യുഎഇയിൽ കുരങ്ങുപനി സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി അധികൃതർ. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത്​ വരെ ആശുപത്രിയിൽ കഴിയണമെന്നും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

രോ​ഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്​ അധികൃതർ ഉറപ്പുവരുത്തണമെന്നും, രോ​ഗം ബാധിച്ചവരുടെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെയും ആരോഗ്യനില അധികൃതർ നിരീക്ഷിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നുണ്ട്.

യുഎഇയിൽ ഇതുവരെ 4 പേർക്കാണ് കുരങ്ങുപനി സ്‌ഥിരീകരിച്ചത്‌. പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവയാണ്​ കുരങ്ങു പനിയുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്​. രോഗം ഗുരുതരമായാൽ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. കൂട്ടികളിൽ രോ​ഗം കൂടുതൽ ​ഗുരുതരമാകാറുണ്ടെന്നും പഠനങ്ങൾ വ്യക്‌തമാക്കുന്നുണ്ട്.

Read also: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE