ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

By Trainee Reporter, Malabar News
Terrorist Attack_Jammu Kashmir
Rep. Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപ്പൊരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്‌മീരിലെ ട്രാൽ സ്വദേശി ഷാഹിദ് റാത്തെർ, ഷോപിയാൻ സ്വദേശി ഉമർ യൂസഫ് എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അവന്തിപ്പൊരയിലെ രാജ്‌പോര മേഖലയിൽ സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

കൊല്ലപ്പെട്ട ഷാഹിദ് സർക്കാർ ജീവനക്കാരനെയും ഒരു വനിതയെയും അടക്കം കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ആളാണെന്ന് കശ്‌മീർ പോലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന മേഖലയിൽ നടത്തിയ തിരച്ചിലിൽ രണ്ട് എകെ 47 തോക്കുകളും നിർണായക രേഖകളും പിടിച്ചെടുത്തതായി കശ്‌മീർ ഐജി വിജയകുമാർ വ്യക്‌തമാക്കി.

Most Read: എൻഡോസൾഫാൻ; അമ്മയുടെ ആത്‍മഹത്യ സർക്കാർ സ്‌പോൺസേർഡ്- കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE