കൊട്ടാരക്കര: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള (60) ആണ് മരിച്ചത്. ശിക്ഷാ കാലാവധിക്കിടെ പരോളിൽ ഇറങ്ങിയ തുളസീധരൻ പിള്ളയെ ഇന്നലെ രാവിലെ പെരുംകുളത്തെ ബന്ധുവീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് വർഷം മുൻപുള്ള കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് തുളസീധരൻ പിള്ള. പരോളിലിറങ്ങി സ്വന്തം വീട്ടിലെത്തിയപ്പോൾ വീട്ടുകാരോ ബന്ധുക്കളോ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ആത്‌മഹത്യയെന്നാണ് കരുതുന്നത്. കൊട്ടാരക്കര പോലീസ് കേസെടുത്തു.
Read also: സംസ്‌ഥാനത്തെ കോവിഡ് മരണവിവരങ്ങൾ അറിയാം; ഡെത്ത് ഇൻഫർമേഷൻ പോർട്ടലുമായി ആരോഗ്യവകുപ്പ്







































