കോഴിക്കോട്: വടകരയിൽ 200 കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽ അഷറഫ് എന്ന റഫീക്കി(45)നെയാണ് എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ 30,000 പേക്കറ്റ് പുകയില ഉൽപന്നമായ ഹാൻസ് പിടികൂടിയത്.
അതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായെതെന്ന് എക്‌സൈസ് അറിയിച്ചു. നേരത്തെയും പുകയില ഉൽപന്നങ്ങളുമായി പിടിയിലായ ഇയാൾ സ്‌കൂൾ വിദ്യാർഥികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും എക്‌സൈസ് വ്യക്‌തമാക്കി.
Most Read: കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി; സമരം പിൻവലിച്ചു