കോട്ടയം: പാലായില്‍ ജോസ് കെ മാണിക്ക് വൻ തിരിച്ചടി. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായില്‍ ജോസ് കെ മാണിയെ പിന്തുടരുമോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ കേരളം.
കേരള കോണ്‍ഗ്രസിന്റെ അമരക്കാരന് കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി ആയിരുന്ന മാണി സി കാപ്പനായിരുന്നു വിജയം നേടിയത്. അന്ന് യുഡിഎഫിലായിരുന്ന ജോസ് കെ മാണിയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസിന്റെ ജോസ് ടോമിനെ പരാജയപ്പെടുത്തിയാണ് കാപ്പൻ നിയമസഭയിലെത്തിയത്. 2247 വോട്ടിനായിരുന്നു മാണി സി കാപ്പന്റെ വിജയം.
ഇപ്പോഴിതാ കാപ്പൻ അതേ വിജയം ആവർത്തിക്കാൻ പോവുകയാണെന്ന സൂചനയാണ് പുറത്തു വരുന്ന തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇടതു കേന്ദ്രങ്ങളില്‍ അടക്കം മികച്ച മുന്നേറ്റമാണ് കാപ്പന് കാഴ്ചവെക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Read Also: എറണാകുളത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; കളമശ്ശേരിയിൽ പി രാജീവിന് ലീഡ്






































