എറണാകുളത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; കളമശ്ശേരിയിൽ പി രാജീവിന് ലീഡ്

By Staff Reporter, Malabar News
assembly election
Ajwa Travels

എറണാകുളം: ജില്ലയിൽ യുഡിഎഫിന് മുൻ‌തൂക്കം. ശക്‌തമായ വെല്ലുവിളി ഉയർത്തി എൽഡിഎഫും തൊട്ടുപിന്നിലുണ്ട്. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെല്ലാം യുഡിഎഫാണ് ലീഡ് ചെയ്യുമ്പോൾ കളമശ്ശേരി, വൈപ്പിൻ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.

പിറവത്ത് യുഡിഎഫ് സ്‌ഥാനാർഥി അനൂപ് ജേക്കബ് 3692 വോട്ടിനും തൃപ്പൂണിത്തുറയിൽ കെ ബാബു 436 വോട്ടിനും ലീഡ് ചെയ്യുന്നു. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പളി- 1231, അങ്കമാലിയിൽ റോജി എം ജോൺ- 1285, ആലുവയിൽ അൻവർ സാദത്ത്- 1157, പറവൂരിൽ വിഡി സതീശൻ- 461, എറണാകുളത്ത് ടിജെ വിനോദ്-450, തൃക്കാക്കരയിൽ പിടി തോമസ്- 2438 എന്നിവരാണ് മുന്നിട്ട് നിൽക്കുന്നത്.

അതേസമയം കളമശ്ശേരിയിൽ എൽഡിഎഫിന്റെ പി രാജീവാണ് മുന്നിൽ. 1941 വോട്ടിനാണ് രാജീവ് ലീഡ് ചെയ്യുന്നത്. വൈപ്പിനിൽ കെഎൻ ഉണ്ണികൃഷ്‌ണന് 572 വോട്ടിന്റെ നേരിയ ലീഡാണ് ഉള്ളത്. കൊച്ചിയിൽ കെജെ മാക്‌സി 2601 വോട്ടിനും കുന്നത്തുനാടിൽ പിവി ശ്രീനിജൻ 321 വോട്ടിനും ലീഡ് ചെയ്യുന്നു. മൂവാറ്റുപുഴയിൽ എൽദോ എബ്രഹാം 168 വോട്ടിനും കോതമംഗത്ത് ആന്റണി ജോൺ 1700 വോട്ടിനുമാണ് മുന്നിൽ.

Read Also: മധ്യ കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE