മധ്യ കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് പോരാട്ടം

By Team Member, Malabar News
ldf and udf
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മധ്യകേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് മുന്നേറ്റം തുടരുന്നു. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. നിലവിലത്തെ സാഹചര്യത്തിൽ തൃശൂർ, കോട്ടയം ജില്ലകളിൽ എൽഡിഎഫ് മുന്നേറുകയാണ്. ഒപ്പം തന്നെ എറണാകുളം, ഇടുക്കി ജില്ലകളിൽ യുഡിഎഫ് ആണ് മുന്നിൽ.

തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളിൽ 6 മണ്ഡലങ്ങളിൽ എൽഡിഎഫും 4 മണ്ഡലങ്ങളിൽ യുഡിഎഫും മുന്നിലാണ്. കോട്ടയം ജില്ലയിൽ 6 മണ്ഡലങ്ങളിൽ എൽഡിഎഫാണ് മുന്നിൽ. അതേസമയം തന്നെ ഇടുക്കിയിലെ 3 മണ്ഡലങ്ങളിലും, എറണാകുളത്തെ 9 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റവും തുടരുകയാണ്.

Read also : കണ്ണൂര്‍ ജില്ലയില്‍ ഇടത് തരംഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE