കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു. ആളപായമില്ല. മാവുള്ള കണ്ടി പറമ്പിൽ ബാബുവിന്റെയും ടി പ്രനീതിന്റേയും വീടുകളാണ് തകർന്നത്. 20 വർഷം മുൻപ് പ്രവർത്തനം നിർത്തിയ ക്വാറിയാണ് ഇടിഞ്ഞത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
ക്വാറി ഇടിഞ്ഞ പശ്‌ചാത്തലത്തിൽ സമീപത്തെ പത്ത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കും. ക്വാറി പ്രവർത്തിച്ചിരുന്ന സ്‌ഥലത്ത് നിന്ന് വലിയ രീതിയിൽ മണ്ണിടിയുകയായിരുന്നു. രണ്ടു വീടുകളിലും കനത്ത നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ