കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി.
അതേസമയം, മീഡിയ വൺ ചാനലിലെ ജീവനക്കാരും, കേരള പത്രപ്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്രസർക്കാർ എതിർത്തു. വാർത്താവിനിമയ മന്ത്രാലയവും മീഡിയ വൺ സ്‌ഥാപനവും തമ്മിലുള്ളതാണ് കേസെന്നും ജീവനക്കാർക്ക് കക്ഷി ചേരാനാകില്ല എന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.
സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗ രേഖകൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാറുണ്ട്. ഇതനുസരിച്ച് മാത്രമേ തീരുമാനം എടുക്കാനാകൂവെന്നും കേന്ദ്രസർക്കാർ വ്യക്‌തമാക്കി. ചാനലിന്റെ സംപ്രേഷണത്തിന് അനുമതി നൽകിയ ഇടക്കാല ഉത്തരവ് നാളെ വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
Most Read: ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണം; ഒവൈസിയോട് അമിത് ഷാ