തിരുവനന്തപുരം: ഉള്ളടക്കത്തിലെ വൈരുദ്ധ്യങ്ങള്‍ കൊണ്ട് ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച എസ്. ഹരീഷിന്റെ ‘മീശ’ നോവല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള പുരസ്‌കാര പട്ടികയില്‍ ഇടം നേടി. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ ജെസിബി സാഹിത്യ പുരസ്‌കാരത്തിന്റെ ചുരുക്ക പട്ടികയിലാണ് നോവലിന്റെ വിവര്‍ത്തന പതിപ്പാണ് പട്ടികയില്‍ ഇടം നേടിയത്. ജയശ്രീ കളത്തിലാണ് വിവര്‍ത്തനം ചെയ്‌തത്. ഹാര്‍പ്പര്‍ കോളിന്‍സാണ് പ്രസിദ്ധീകരണം നടത്തിയത്.
നോവലിന്റെ ഉള്ളടക്കം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. സംഘ പരിവാര്‍ സംഘടനകള്‍ അടക്കം നോവലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും, ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ദീപ ആനപ്പാറയുടെ ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍, സമിത് ബസുവിന്റെ ചോസണ്‍ സ്‌പിരിറ്റ് എന്നിവയും പട്ടികയില്‍ ഇടം നേടി.
ജെസിബി കണ്‌സ്ട്രക്ഷന്‍ കമ്പനി ഏര്‍പ്പെടുത്തിയ പുരസ്‌കാരം 2018-ലാണ് നിലവില്‍ വന്നത്.