കൊല്ലം: നിലമേലുള്ള വിസ്മയയുടെ വീട് സന്ദർശിച്ച് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവമായി തന്നെയാണ് സർക്കാർ എടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വിസ്മയക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല. സ്ത്രീധനം എന്നത് ഒരു സാമൂഹിക വിപത്താണ്. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. ലിംഗസമത്വവും ലിംഗനീതിയും സംബന്ധിച്ച ബോധം കുഞ്ഞുനാളിൽ തന്നെ കുട്ടികളിൽ ഉണ്ടാക്കാൻ മാതാപിതാക്കളും അധ്യാപകരും സമൂഹവും ശ്രദ്ധിക്കണം. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: ജൂലൈ ആറ് വരെ യുഎഇയിലേക്ക് സർവീസ് ഇല്ല; എമിറേറ്റ്സ് എയർലൈൻ








































എല്ലാ സ്കൂളിലും പെൺകുട്ടികക്ക് കളരി എന്ന ആയോഥനകല സ്കൂളിൽ
പഠനത്തിന്റെ ഭാഗമായി പരിശീലനം കൊടുക്കണം വൈകുന്നേരം സ്കൂൾ വിടുന്നതിനു മുൻപ് ഒരു ക്ലാസിലെ കുട്ടികളേ ഒരു ദിവസം 30 മിനിറ്റ് പഠിപ്പിക്കണം അടുത്ത ക്ലാസ്സിലേ കുട്ടികളേ പിറ്റേദിവസം 30 മിനിറ്റ് അങ്ങനെ ഓരോ ദിവസവും മാറി മാറി ചെയ്യുക മൂനാം ക്ലാസ്സ് മുതൽ SSLC വരേ ചെയ്യുക എല്ലാ പെൺകുട്ടികളും നിർബന്ധമായി ഈ പരിശീലത്തിനു ഭാഗമാഗണം ഇങ്ങനെ സ്കൂളിൽ തന്നേ പരിശീലനം കൊടുക്കുബോൾ മാതാപിതാക്കൾക്ക് ടെൻഷൻ ഇല്ല വേറെ സ്ഥലത്ത് കൊണ്ട് പോയി പഠിപ്പിക്കേഡ്ഡത്തില്ല ഇനിയുള്ള കാലം പെൺകുട്ടികൾ ആയുസ് എത്താതേ മരിക്കാതിരിക്കാൻ