തിരുവനന്തപുരം: തൃശൂർ പൂരം പ്രചാരണ ആയുധമാക്കി യുഡിഎഫ്. തൃശൂർ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി പത്‌മജ വേണുഗോപാൽ സത്യാഗ്രഹ സമരം ആരംഭിച്ചു. എന്നാൽ, പത്‌മജയുടേത് സത്യാഗ്രഹമല്ല അത്യാഗ്രഹമാണെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ച മന്ത്രി ചട്ടലംഘനം നടത്തിയെന്ന് ടിഎൻ പ്രതാപൻ എംപി ആരോപിച്ചു.
നിയന്ത്രണങ്ങളില്ലാതെ പൂരം പ്രദർശനം നടത്താൻ ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പ് വേണമെന്നാണ് പത്‌മജയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടാണ് സത്യാഗ്രഹം നടത്തിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പൂരം തൃശൂരിൽ പ്രചാരണ വിഷയമാവുകയാണ്.
Also Read: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചത് കള്ളവോട്ടിലൂടെ; ചെന്നിത്തല







































