തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ ചൊവ്വന്നൂരിൽ രാവിലെ 8.16ന്നാണ് ഭൂചലനം ഉണ്ടായത്. പിന്നാലെ കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും അനുഭവപ്പെട്ടു. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റു നാശനഷ്‌ടങ്ങൾ ഒന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
പാലക്കാട് ജില്ലയിലെ തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് 13ആം വാർഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്‌ദത്തോടെ ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്നും തീവ്രത എത്രയാണെന്നും ഉൾപ്പടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്







































