കോഴിക്കോട്: കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനുവിന്റെ (75) മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കാട്ടിൽ കണ്ടെത്തിയത്. ഇന്നലെ പൊട്ടൻകോട് ചവിട്ടിയാനി മലയിൽ ജാനുവിന്റെ വസ്‌ത്രങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് തിരച്ചിൽ വ്യാപിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് ജാനുവിനെ കാണാതായത്. ബാലുശ്ശേരി ഡോഗ് സ്‌ക്വാഡ്, വനംവകുപ്പ് ഉദ്യോഗസ്‌ഥർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും വന്യമൃഗം അക്രമിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക നിഗമനം.
Most Read| വനിതാദിനം; പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വനിതാ ഉദ്യോഗസ്‌ഥർ- ചരിത്രത്തിലാദ്യം





































