ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധം കടുക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ സ്‌ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും.ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുക്കും.
കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കലിന് ബദൽ മാർഗം തേടാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. യൂറോപ്യൻ യൂണിയനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. യുക്രൈനിലെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും അതിന്റെ തീവ്രത കുറയ്‌ക്കാന്‍ ഇന്ത്യക്ക് എങ്ങനെ ഇടപെടാമെന്നതിനെയും കുറിച്ചാണ് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കീവിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും എംബസി അറിയിച്ചു. സുരക്ഷിതരല്ലാത്തവർക്ക് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യുക്രൈനിൽ ഏത് ഭാഗത്തേക്ക് നീങ്ങിയാലും അത്യാവശ്യ രേഖകൾ കരുതണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി. ഗൂഗിൾ മാപ്പിൽ സ്‌ഥലങ്ങൾ ലഭ്യമാകുമെന്നും എംബസി അറിയിച്ചു.
Most Read: എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരമില്ല; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്