മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മോഷണക്കേസ് പ്രതി കൂടിയായ എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെയാണ് എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതായ സംഭവത്തിൽ രക്ഷിതാക്കളുടെ പരിതിയില് പോലീസ് കേസെടുത്തിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ രണ്ടാം ദിവസം കുട്ടിയെ എറണാകുളം ലുലു മാളിൽ നിന്നും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ എറണാംകുളം പറവൂരിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം എടിഎം കവർച്ചാ ശ്രമമടക്കം പത്തോളം കേസുകളിൽ പ്രതിയായ ശരത്ത് ഒന്നര മാസം മുൻപ് മോഷണ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതാണ്.
ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎഎസ്പി പിഎം പ്രദീപ്, തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻബി ഷൈജു എന്നിവരുടെ നേതൃത്വത്തിൽ തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ സംഗീത്, കൊണ്ടോട്ടി ഡാൻസാഫ് ടീം അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, അബ്ദുൾ അസീസ് കെ, ഉണ്ണികൃഷ്ണൻ മാരാത്ത്, സഞ്ജീവ് പി, എസ്ഐ സതീഷ് നാഥ്, എഎസ്ഐ രവീന്ദ്രൻ, വിജേഷ് പികെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Malabar News: ജലജീവൻ മിഷൻ; കാസർഗോഡ് 2.10 ലക്ഷം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കും