മുംബൈ: സിബിഐ ഡയറക്‌ടര്‍ സുബോധ് കുമാർ ജയ്‌സ്വാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പോലീസ്. ഔദ്യോഗിക രഹസ്യനിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. പോലീസിലെ അഴിമതിയെ കുറിച്ചുള്ള റിപ്പോര്‍ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് സുബോധ് കുമാറിനെതിരെ കേസെടുത്തത്. ഒക്‌ടോബര്‍ 14ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് മുമ്പാകെ ഹാജരാവാനാണ് നിർദ്ദേശം.
മുംബൈ പോലീസിലെ ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റവുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നുവെന്ന റിപ്പോര്‍ട് ജയ്‌സ്വാളിന് ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട് ചോര്‍ന്നതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 26ന് തന്നെ സംസ്‌ഥാന ഇന്റലിജന്‍സ് കേസെടുത്തിരുന്നു എങ്കിലും ഇപ്പോഴാണ് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
Read also: സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി