ഇഡി, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ

By News Desk, Malabar News
ED, CBI Directors
Ajwa Travels

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലവൻമാരുടെ കാലാവധി.

ഇത് സംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ഒപ്പുവെച്ചുവെന്ന് വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട് ചെയ്‌തു. ഓർഡിനൻസ് പ്രകാരം അന്വേഷണ ഏജൻസികളുടെ കാലാവധി രണ്ടുവർഷം പൂർത്തിയായ ശേഷം ഓരോ വർഷം വീതം മൂന്ന് തവണ നീട്ടാം.

നിലവിൽ 1985 ബാച്ചിലെ ഐപിഎസ്‌ ഓഫിസറായ സുബോധ് കുമാർ ജെയ്‌സ്വാളാണ് സിബിഐ തലവൻ. 2021 മെയ് മാസത്തിലാണ് ഇദ്ദേഹത്തെ രണ്ടുവർഷത്തേക്ക് നിയമിച്ചത്. ഐആർഎസ്‌ ഉദ്യോഗസ്‌ഥനായ സഞ്‌ജയ്‌ കുമാർ മിശ്രയാണ് നിലവിൽ ഇഡി മേധാവി. 2018 നവംബറിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. 2020 നവംബറിൽ ഇദ്ദേഹത്തിന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.

Also Read: മിസ് കേരള ജേതാക്കളുടെ അപകട കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടം; പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE