സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

By Siva Prasad, Special Correspondent (Film)
  • Follow author on
Supreme Court intervention; Ashish Mishra's arrest was recorded
ആശിഷ് മിശ്ര, സുപ്രീംകോടതി
Ajwa Travels

ന്യൂഡെൽഹി: സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് പൊലീസിന് മുന്നിൽ ഹാജരായ ആശിഷ് മിശ്രയെ മറ്റുവഴികൾ ഇല്ലാത്തത് കൊണ്ട് പോലീസ് അറസ്‌റ്റ് ചെയ്‌തതായി രേഖപ്പെടുത്തി. വിഡിയോയിൽ ചിത്രീകരിച്ച 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ്.

കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി രണ്ടുപേരെ സംഭവസ്‌ഥലത്തു കൊല്ലുകയും 7 പേർ തുടർ സംഭവങ്ങളിലും കൊല്ലപ്പെട്ട കേസിലാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ടേനിയുടെ അറസ്‌റ്റ് നടന്നത്. ഇന്നലെ രാവിലെ 10.30നാണ് ആശിഷിനെ ലഖിംപൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചത്.

യുപി പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ കൊലപാതകം ഉൾപ്പെടെ 6 ഗുരുതര കുറ്റങ്ങളാണ് ആശിഷിനെതിരെ ചുമത്തിയത്. ആദ്യസമൻസ് നാലുദിവസം മുൻപ് പോലീസ് നൽകിയിരുന്നു എങ്കിലും ഹാജരായിരുന്നില്ല. പിന്നീട്, കേസിൽ ഉത്തർപ്രദേശ് സർക്കാരിന്റെ സമീപനത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിലും സുപ്രീം കോടതി അതൃപ്‌തി അറിയിച്ചതിനു പിന്നാലെയാണ് ശനിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷിന് രണ്ടാം സമൻസ് അയച്ചത്. തുടർന്നാണ് ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്.

ചോദ്യംചെയ്യലിൽ, കർഷകരെ കാറിടിച്ച സമയത്ത് സ്‌ഥലത്തുണ്ടായിരുന്നില്ല, ഗുസ്‌തി മൽസരം നടക്കുന്ന സ്‌ഥലത്ത്‌ ആയിരുന്നു എന്നിങ്ങനെയുള്ള മുൻ അവകാശവാദങ്ങളും ഇത്‌ സ്‌ഥിരീകരിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളും ഉണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

Supreme Court intervention; Ashish Mishra's arrest was recorded
ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിന് പിന്നിലൂടെ ഹാജരാകുന്ന ആശിഷ് മിശ്ര

എന്നാൽ, കേസ്‌ എടുത്തതിനു ശേഷം താങ്കൾ എവിടെപ്പോയി? ഫോൺ ഓഫായിരുന്നത്‌ എന്തുകൊണ്ട്‌? ആരെയൊക്കെ കണ്ടു, സാക്ഷികളെ ആരെയെങ്കിലും കണ്ടോ? വാഹനത്തിൽ ആരൊക്കെ ഉണ്ടായിരുന്നു? തുടങ്ങിയ അന്വേഷണ ഉദ്യോഗസ്‌ഥരുടെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി ആശിഷിൽ നിന്നുണ്ടായില്ല. വീഡിയോ ചിത്രീകരണം നടക്കുന്ന ചോദ്യം ചെയ്യൽ രീതി ആയതുകൊണ്ട് മറ്റുവഴികൾ ഇല്ലാതെ, പൊലീസ്‌ അറസ്‌റ്റിന്‌ നിർബന്ധിതരായി.

Most Read: ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ? പുരാതന കാലത്തെ ഡെൽറ്റയുടെ ചിത്രങ്ങൾ പകർത്തി പെർസിവറൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE