മുംബൈ : സമുദായ സ്പര്‍ധ സൃഷ്ടിക്കുന്ന വിധത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയ കേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെയും സഹോദരി രംഗോലി ചന്ദേലിന്റെയും അറസ്റ്റ് തടഞ്ഞുകൊണ്ട് മുംബൈ ഹൈക്കോടതി ഉത്തരവ്. കേസില്‍ ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പോലീസ് നടപടിയെ കോടതി നിഷിധമായി വിമര്‍ശിച്ചു. സര്‍ക്കാരിനെ അനുസരിക്കാത്ത സാഹചര്യത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്നും പോലീസിന് ക്രിമിനല്‍ വകുപ്പുകളെപ്പറ്റി പഠിപ്പിക്കേണ്ടി വരുമെന്നും കോടതി വിമര്‍ശിച്ചു.
കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ജനുവരി എട്ടാം തീയതി ബാന്ദ്ര പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി ഇരുവരോടും നിര്‍ദേശിച്ചത്. ഒപ്പം തന്നെ ഇനി കേസുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കില്ലെന്ന് കങ്കണ കോടതിയില്‍ അറിയിച്ചു. കൂടാതെ കങ്കണയും സഹോദരിയും സമര്‍പ്പിച്ച ഹരജി ജനുവരി 11 ആം തീയതി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Read also : വാക്സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യ പ്രവർത്തകർക്ക്; പ്രധാനമന്ത്രി







































