കാഞ്ഞങ്ങാട്: വോട്ടെണ്ണല്‍ ദിനത്തില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഒന്‍പത് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവിയില്‍ വനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ആക്രമണ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായിരുന്നു.
കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. വോട്ട് മറിച്ചു എന്ന് ആരോപിച്ച് ലീഗ് അനുഭാവിയുടെ വീട് ലീഗ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാല്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവ് മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയപ്പോള്‍ ഉണ്ടായ വാക്കേറ്റമാണ് സംഭവത്തിന് കാരണമെന്നാണ് മുസ്‌ലിം ലീഗിന്റെ പ്രതികരണം.
Malabar News: ചെറുവണ്ണൂരിൽ സിപിഎം ഓഫീസിന് തീയിട്ടു; സ്‌മാരക മന്ദിരത്തിന് നേരെയും ആക്രമണം

































