കോഴിക്കോട്: ചെറുവണ്ണൂരിൽ സിപിഎം. ഓഫീസുകൾക്കുനേരെ ആക്രമണം. മുയിപ്പോത്ത് സിപിഎം ഓഫീസിന് തീയിടുകയും ചെറുവണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസായ സിജി സ്‌മാരക മന്ദിരത്തിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്‌തു. മുയിപ്പോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന് തീയിട്ടതിനെ തുടർന്ന് മുൻവശത്തെ വാതിലിന്റെ താഴെഭാഗവും ഫർണിച്ചറുകളും കത്തിനശിച്ചു.
ആവളയിൽ എഐവൈഎഫ് നേതാവ് ഇല്ലിപിലാക്കൂൽ ജിജോയ് ആവളയുടെ വീട്ടിൽ നിർത്തിയിട്ട ബൈക്കും അഗ്‌നിക്കിരയാക്കി. ഞായറാഴ്‌ച രാത്രിയാണ് ആക്രമണങ്ങൾ ഉണ്ടായത്. മുസ്‌ലിം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. മേപ്പയ്യൂർ പോലീസ് അന്വേഷണം തുടങ്ങി.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൽ എൽഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിനുനേരെ വോട്ടെണ്ണൽ ദിവസം വൈകീട്ട് ആക്രമണം ഉണ്ടായിരുന്നു. സിപിഎം നേതാക്കളുടെയും മുസ്‌ലിം ലീഗ് പ്രവർത്തകരുടെയും വീടും വാഹനവും ആക്രമിക്കപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ്, കോൺഗ്രസ് ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് സിപിഎം ഓഫീസുകൾക്കു നേരെയുണ്ടായ ആക്രമണം എന്നാണ് റിപ്പോർട്ട്.
Malabar News: പരിശോധനക്കിടെ കസ്‌റ്റഡിയില്‍ എടുത്ത ബോട്ടില്‍ രണ്ട് പൊലീസ് ഉദ്യോഗസ്‌ഥരെ തട്ടികൊണ്ടുപോയി