തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധവുമായി കോൺഗ്രസ് എംപി ശശി തരൂർ. വർഗീയത എന്ന രോഗം പ്രോൽസാഹിപ്പിച്ചു എന്നതല്ലാതെ എംഎസ് ഗോൾവാൾകർക്ക് ശാസ്‌ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
രാജീവ് ഗാന്ധിക്ക് ശാസ്‌ത്രവുമായി എന്താണ് ബന്ധമെന്നത് അദ്ദേഹത്തിന്റെ ചരിത്രമറിയുന്നവർക്ക് അറിയാം. അദ്ദേഹം ശാസ്‌ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നു. എന്നാൽ ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമ്മിക്കപ്പെടേണ്ടത് 1966ൽ വിഎച്ച്പിയുടെ ഒരു പരിപാടിയിൽ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്‌ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന’ പരാമർശത്തിന്റെ പേരിലല്ലേയെന്നും തരൂർ ചോദിച്ചു.
രാജീവ് ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാമ്പസിനാണ് ഗോള്‍വാള്‍ക്കറുടെ പേരിട്ടത്. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിൽ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർധൻ ആണ് പേര് പ്രഖ്യാപിച്ചത്.
ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റർ ഫോര്‍ കോംപ്ളക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും സ്‌ഥാപനത്തിന്റെ പേര്. സംസ്‌ഥാനത്തെ മുൻനിര ഗവേഷണ സ്‌ഥാപനത്തിന് ഗോൾവാൾക്കറുടെ പേരിടുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
National News: കര്‍ഷകരുടെ ദേശീയ ബന്ദ്; പിന്തുണ അറിയിച്ച് ഇടതുപാര്‍ട്ടികള്‍