ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് കോടതിയുടെ നോട്ടീസ്

By News Bureau, Malabar News
VD Satheesan_-Golwalkar statement
Ajwa Travels

തിരുവനന്തപുരം: ആര്‍എസ്എസ് ആചാര്യന്‍ എംഎസ് ഗോൾവാൾക്കർക്കെതിരെ പ്രസ്‌താവന നടത്തിയതിന് വിഡി സതീശന് നോട്ടീസയച്ച് കോടതി. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് നോട്ടീസ്. അടുത്ത മാസം 12ന് ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. ആർഎസ്എസിന്റെ പ്രാന്ത സംഘ ചാലക് കെകെ ബാലറാമാണ് കേസ് ഫയൽ ചെയ്‌തത്.

ആര്‍എസ്എസ് ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര എന്ന പുസ്‍തകത്തില്‍ ഭരണഘടന സംബന്ധിച്ച് സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.

പരാമർശത്തിന് പിന്നാലെ ആര്‍എസ്എസ് വിഡി സതീശന് നോട്ടീസ് അയച്ചിരുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ വിചാരധാരയിൽ എവിടെയാണെന്ന് അറിയിക്കണമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ പ്രസ്‌താവന പിന്‍വലിക്കണമെന്നും ആയിരുന്നു നൊട്ടേസിൽ ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ആര്‍എസ്എസ് നോട്ടീസിൽ അറിയിച്ചു.

അതേസമയം ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്‌ഞയോടെ തള്ളുന്നു എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു.

Most Read: ആർ ശ്രീലേഖയുടെ പരാമർശം അപലപനീയം, അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും; ആനി രാജ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE