ന്യൂഡെൽഹി: മൂന്നാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തര മന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിൻ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായും തുടരും.
അജയ് ടംത, ഹർഷ മൽഹോത്ര എന്നിവർ ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാരുമാകും. നിർമല സീതാരാമൻ ധനകാര്യ മന്ത്രിയായും തുടരും. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരിൽ ഒരാളായ സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുമാണ് ലഭിച്ചത്.
പിഎം കിസാൻ നിധിയുടെ 17ആംമത് ഇൻസ്റ്റാൾമെന്റ് വിട്ടുകൊടുക്കുന്നതിനുള്ള ഫയലിലാണ് അധികാരത്തിലേറിയ ഉടൻ നരേന്ദ്രമോദി ആദ്യം ഒപ്പുവെച്ചത്. ഞായറാഴ്ച രാത്രി 7.15നാണ് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയെ കൂടാതെ 71 പേരാണ് മന്ത്രിസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്.
കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ചു സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും
ആരോഗ്യം- ജെപി നദ്ദ
റെയിൽവേ- അശ്വിനി വൈഷ്ണവ്
കൃഷി- ശിവരാജ് സിങ് ചൗഹാൻ
നഗരവികസനം, ഊർജം- മനോഹർ ലാൽ ഖട്ടാർ
വാണിജ്യം- പിയൂഷ് ഗോയൽ
ഉരുക്ക്-ഖന വ്യവസായം- എച്ച്ഡി കുമാരസ്വാമി
തൊഴിൽ- മൻസുഖ് മാണ്ഡവ്യ
ജൽ ശക്തി- സിആർ പാട്ടീൽ
വ്യോമയാനം- റാം മോഹൻ നായിഡു
പാർലമെന്ററി, ന്യൂനപക്ഷ ക്ഷേമം- കിരൺ റിജ്ജു
പെട്രോളിയം- ഹർദീപ് സിങ് പുരി
വിദ്യാഭ്യാസം- ധർമ്മേന്ദ്ര പ്രധാൻ
വനിതാ ശിശു ക്ഷേമം- അന്നപൂർണി ദേവി
ഷിപ്പിങ് മന്ത്രാലയം- സർബാനന്ദ സോനോവാൾ
സാംസ്കാരികം, ടൂറിസം- ഗജേന്ദ്ര സിങ് ഷെഖാവത്ത്
പരിസ്ഥിതി- ഭൂപേന്ദ്ര യാദവ്
ഭക്ഷ്യം- പ്രഹ്ളാദ് ജോഷി
ചെറുകിട വ്യവസായം- ജിതൻ റാം മാഞ്ചി
കായികം- ചിരാഗ് പാസ്വാൻ
ടെലികോം- ജ്യോതിരാദിത്യ സിന്ധ്യ
സഹമന്ത്രിമാരും വകുപ്പുകളും
ശ്രീപദ് നായിക്- ഊർജം
ടോക്കാൻ റാം സാഹു- നഗരവികസനം
ശോഭ കരന്തലജെ- ചെറുകിട, ഇടത്തരം വ്യവസായം
അജയ് ടംത- ഉപരിതല ഗതാഗതം
ഹർഷ് മൽഹോത്ര- ഉപരിതല ഗതാഗതം
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്







































