ന്യൂഡെല്‍ഹി: തലസ്ഥാനത്തെ വായുനിലവാരം താഴുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എന്‍പിസിബി) കത്തയച്ചു. ശൈത്യകാലം വരാനിരിക്കെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെയാണ് ബോര്‍ഡ് ഡെല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നത്. പ്രധാന മലിനീകരണ ശ്രോതസുകളായ നിര്‍മ്മാണ മേഖല, മാലിന്യ സംസ്‌കരണം, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റല്‍ എന്നിവ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Central Pollution Control Board (CPCB) writes to Delhi government over the issue of air pollution in Delhi-NCR during winter months.
The letter also asks govt to take immediate action on crucial pollution sources like construction, demolition activities & open garbage dumping. pic.twitter.com/Zg1x96uO8Q
— ANI (@ANI) October 7, 2020
കഴിഞ്ഞ കുറച്ചു നാളുകളായി ഡെല്‍ഹിയിലെ വായു നിലവാരം വളരെ മോശമായി കൊണ്ടിരിക്കുകയാണ്. ശൈത്യകാലം കൂടി എത്താറായതോടെ ജനങ്ങള്‍ ഭീതിയിലാണ്. രോഹിണി, ജഹാംഗിര്‍പുരി മേഖലകളില്‍ സ്ഥിതി രൂക്ഷമാണ്. ഈ ആഴ്‌ചയുടെ തുടക്കത്തില്‍ വായുനിലവാര സൂചികയില്‍ 200 പോയിന്റില്‍ അധികം ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. ഗുരുഗ്രാമിലും സ്ഥിതി വഷളാണ്. 283 പോയിന്റാണ് കഴിഞ്ഞയാഴ്‌ച അവിടെ രേഖപ്പെടുത്തിയത്. ഡെല്‍ഹിയിലെ ആകെ ശരാശരി 200ന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വായു നിലവാര സൂചിക:
അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവയുടെ സാന്നിധ്യം അനുസരിച്ച് തരം തിരിക്കുന്നു. 1 മുതല്‍ 50 വരെ മികച്ച നിലവാരത്തെ സൂചിപ്പിക്കുന്നു. 51 മുതല്‍ 100 വരെ തൃപ്‌തികരവും, 101 മുതല്‍ 200 വരെ ശരാശരിയിലും ഉള്‍പ്പെടുന്നു. 201 മുതല്‍ 300 വരെ പോയിന്റുകള്‍ മോശം അവസ്ഥയെ സൂചിപ്പിക്കുന്നു. 301 മുതല്‍ 400 വരെ രൂക്ഷമായ വായു മലിനീകരണത്തെയും 401 മുകളില്‍ അത്യന്തം അപകടകരമായ അവസ്ഥയും സൂചിപ്പിക്കുന്നു.
Read Also: ‘ഡെല്‍ഹി കലാപം രാജ്യത്തിനു നേരെയുള്ള ഗൂഢാലോചന’; കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്