അന്തരീക്ഷ മലിനീകരണം; ഒന്നാം സ്‌ഥാനത്ത് ഡെൽഹി തന്നെ

By News Desk, Malabar News
delhi-air pollution
Representational Image

ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കൂടിയ ലോകത്തെ തലസ്‌ഥാന നഗരങ്ങളിൽ ഒന്നാം സ്‌ഥാനത്ത്‌ ന്യൂഡെൽഹി. സ്വിസ് സംഘടനയായ ഐക്യു എയർ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തയ്യാറാക്കിയ രാജ്യതലസ്‌ഥാനങ്ങളുടെ പട്ടികയിലാണ് ഡെൽഹി ഒന്നാം സ്‌ഥാനത്ത് എത്തിയത്.

ഏറ്റവും മോശം വായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോർട് സൂചിപ്പിക്കുന്നു. എന്നാല്‍, ചൈനയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവായതിനാല്‍ കഴിഞ്ഞ വര്‍ഷം ചൈനയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി.

എമിഷന്‍ നിയന്ത്രണവും കല്‍ക്കരി വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനവും മറ്റ് കാര്‍ബണ്‍ ഉദ്വമന വ്യവസായങ്ങളും കുറച്ചത് കാരണം തലസ്‌ഥാന നഗരമായ ബീജിങ്ങിലെ മലിനീകരണ തോത് കുറഞ്ഞതായും റിപ്പോർട്ടില്‍ പറയുന്നു.

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ ഒരു നഗരവും പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള അന്തരീക്ഷവായു ഗുണനിലവാര ഡാറ്റയെ അടിസ്ഥാനമാക്കിയാണ് 2021ലെ ആഗോള വായു ഗുണനിലവാരം അവലോകനം ചെയ്‌തുകൊണ്ടുള്ള റിപ്പോർട്.

Most Read: കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി; അനൂപ് ജേക്കബ് അടക്കം 13 പേര്‍ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE